Sunday, June 9, 2013

ദല്‍ഹി സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ കോഴ്സ്

ദല്‍ഹി സര്‍വകലാശാല ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ കോഴ്സ് ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. കോഴ്സിനെതിരെ പലഭാഗത്തുനിന്നും ആശങ്കകളുയര്‍ന്നെങ്കിലും 2013-14 അധ്യയന വര്‍ഷം ആരംഭിക്കുന്ന കോഴ്സിന് ജൂണ്‍ അഞ്ച് മുതല്‍ സര്‍വകലാശാല പ്രവേശ നടപടി ആരംഭിച്ചു. ജൂണ്‍ 19 വരെയാണ് അപേക്ഷ ഫോം വിതരണം. 
നാല് വര്‍ഷ കോഴ്സ്
എങ്ങനെ?
വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതയും അഭിരുചിക്കനുസരിച്ചുള്ള സ്വയം തൊഴില്‍ സംരംഭ സാധ്യതയും വര്‍ധിപ്പിക്കാനും ആഴത്തിലുള്ള അറിവ് സ്വായത്തമാക്കാനും കോഴ്സ് സഹായിക്കുമെന്നാണ് സര്‍വകലാശാല അവകാശപ്പെടുന്നത്.  നാല് വര്‍ഷ കോഴ്സിന്‍്റെ രണ്ടാം വര്‍ഷാവസാനം കോഴ്സ് നിര്‍ത്തി പോകുന്നവര്‍ക്ക് പഠിച്ച വിഷയങ്ങളില്‍ ഡിപ്ളോമയും മൂന്നാം വര്‍ഷാവസാനം നിര്‍ത്തിപോകുന്നവര്‍ക്ക് ഡിഗ്രിയും നാലാം വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ഡിഗ്രിയും ലഭിക്കും.  രണ്ടും മൂന്നും വര്‍ഷം കോഴ്സ് നിര്‍ത്തിപോകുന്നവര്‍ക്ക് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും കോഴ്സ് ചെയ്യാമെന്ന് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നു.
ആദ്യവര്‍ഷം വിദ്യാര്‍ഥി ഓണേഴ്സ് ബിരുദത്തിനുള്ള ഒരു പ്രധാന വിഷയം തെരഞ്ഞെടുക്കണം. അതിനോടൊപ്പം ഇന്ത്യയിലെ വെല്ലുവിളികള്‍ മനസിലാക്കാന്‍ വിദ്യാര്‍ഥിയെ പാകപ്പെടുത്തുന്ന നിര്‍ബന്ധ ഫൗണ്ടേഷന്‍ കോഴ്സും പഠിക്കണം.  ആശയ വിനിമയത്തിലും വിവരസാങ്കേതികതയിലും സ്ഥിതിവിവര അപഗ്രഥനത്തിലും വിദ്യാര്‍ഥിയുടെ വൈദഗ്ദ്യം വിപുലീകരിക്കാന്‍ ഫൗണ്ടേഷന്‍ കോഴ്സ് ഉപകരിക്കും.  ആദ്യ വര്‍ഷം പ്രധാന വിഷയത്തിന് 33 ശതമാനം വെയിറ്റേജും ഫൗണ്ടേഷന്‍ കോഴ്സിന് 67 ശതമാനം വെയിറ്റേജുമാണുള്ളത്.
ഭാഷ, സാഹിത്യം, ഇംഗ്ളീഷ്, ക്രിയാത്മകത, വിവരസാങ്കേതിക വിദ്യ, ബിസിനസ്, എന്‍ട്രപ്രണര്‍ഷിപ്പ്, മാനേജ്മെന്‍്റ്, ഗവേണന്‍സ് & സിറ്റിസന്‍ഷിപ്പ്, സൈക്കോളജി, കമ്യൂണിക്കേഷന്‍ & ലൈഫ് സ്കില്‍സ്, ജ്യോഗ്രഫി & സോഷ്യോ - ഇക്കണോമിക് ഡൈവേഴ്സിറ്റി, സയന്‍സ് & ലൈഫ്, ഹിസ്റ്ററി, കള്‍ച്ചര്‍ & സിവിലൈസേഷന്‍, ബില്‍ഡിംഗ് മാത്തമാറ്റിക്കല്‍ എബിലിറ്റി, എവിറോണ്‍മെന്‍്റ് & പബ്ളിക് ഹെല്‍ത്ത് എന്നിവയാണ് ഫൗണ്ടേഷന്‍ കോഴ്സിലുള്ളത്.
രണ്ടാം വര്‍ഷം പ്രധാന വിഷയത്തിനും ഫൗണ്ടേഷന്‍ കോഴ്സിനും 34 ശതമാനം വീതമാണ് വെയിറ്റേജ്.  രണ്ടാം വര്‍ഷം രണ്ട് ഉപവിഷയങ്ങളും രണ്ട് അപൈ്ളഡ് വിഷയങ്ങളും കൂടി അധികമായി പഠിക്കണം.  ഇവയ്ക്ക് രണ്ടിനും വെയിറ്റേജ് 16 ശതമാനം വീതമാണ്. മൂന്നാം വര്‍ഷം പ്രധാന വിഷയത്തിനാണ് ഊന്നല്‍. വെയിറ്റേജ് 60 ശതമാനം.  ഉപവിഷയങ്ങളുടെ വെയിറ്റേജ് 20 ആയി കുറയും.  മൂന്നാം വര്‍ഷം ഫൗണ്ടേഷന്‍ കോഴ്സില്ല.  പകരം അപൈ്ളഡ് വിഷയങ്ങള്‍ക്ക് 20 ശതമാനം വെയിറ്റേജുണ്ട്.
നാലാം വര്‍ഷം റിസര്‍ച്ച് മത്തെഡോളജിയോടൊപ്പം പ്രധാന വിഷയം കൂടുതല്‍ ആഴത്തില്‍ പഠിക്കും.  ഒപ്പം, ഒരു പ്രബന്ധവും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കണം.  ഇതിനെല്ലാം കൂടി 75 ശതമാനം വെയിറ്റേജും ഉപവിഷയങ്ങള്‍ക്ക് 25 ശതമാനം വെയിറ്റേജുമാണ് നല്‍കിയിട്ടുള്ളത്.  കോഴ്സിന് ആകെ എട്ട് സെമസ്റ്ററുണ്ടാകും.  ഇതിനു പുറമേ മനസ്, ശരീരം, ഹൃദയം എന്നിവയുടെ സംയോജനത്തിനുള്ള ക്ളാസുകളും എന്‍.സി.സി, സ്പോര്‍ട്സ്, എന്‍.എസ്.എസ്. എന്നിവയും കോഴ്സിന്‍്റെ ഭാഗമായുണ്ടാകും.     

No comments:

Post a Comment