Sunday, June 9, 2013

സീനിയര്‍ ലക്ചറര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു

പി.എസ്.സി താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവരാകണം അപേക്ഷകര്‍. അവസാന തീയതി ജൂലൈ മൂന്ന്. 
1. കാറ്റഗറി നമ്പര്‍ 143/2013: ഫാര്‍മസിസ്റ്റ്, ഗ്രേഡ് രണ്ട് (ഹെല്‍ത്ത് സര്‍വീസസ്) - കണ്ണൂര്‍ ജില്ലയില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. എല്‍.സി/ആംഗ്ളോ ഇന്ത്യന്‍
വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്ന് നേരിട്ടാണ് നിയമനം. യോഗ്യത -എസ്.എസ്.എല്‍.സി, ഫാര്‍മസി ഡിപ്ളോമ, സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍. 18നും 39നും
മധ്യെ പ്രായമുള്ളവരാകണം അപേക്ഷകര്‍. 
2. കാറ്റഗറി നമ്പര്‍ 142/2013: കെയര്‍ ടേക്കര്‍,ഫീമെയില്‍ (സോഷ്യല്‍ വെല്‍ഫെയര്‍) -ഒ.ബി.സി വിഭാഗക്കാര്‍ക്കായി ഒരൊഴിവാണ് ഉള്ളത്. പ്രീഡിഗ്രിയും സര്‍ക്കാര്‍ അംഗീകാരമുള്ള ചില്‍ഡ്രന്‍സ് ഹോമുകളിലോ അനാഥാലയങ്ങളിലോ ജുവൈനല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലോ കെയര്‍ ടേക്കറായി ഒരു വര്‍ഷത്തെ ജോലി പരിചയം വേണം.പ്രായ പരിധി: 18നും 39നും മധ്യെ. 
3. കാറ്റഗറി നമ്പര്‍ 140/2013 & 141/2013: ഹിസ്റ്ററി ലക്ചറര്‍ (കൊളീജിയറ്റ് എജ്യുക്കേഷന്‍) - ധീവര (കാറ്റ നമ്പ: 140),ഒ.എക്സ് (കാറ്റ നമ്പ: 141) വിഭാഗക്കാര്‍ക്കായി രണ്ട് ഒഴിവുകളാണ് ഉള്ളത്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് പരീക്ഷ പാസായവരും ആകണം. യോഗ്യതകള്‍ തുല്യമാകുന്ന പക്ഷം മലയാളത്തിലെ അറിവാണ് യോഗ്യതയായി പരിഗണിക്കുക. 1991ന് മുമ്പ് ബിരുദാനന്തര ബിരുദം പാസായ പി.എച്ച്.ഡി യോഗ്യത ഉള്ളവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. എം.ഫില്ളോ പി.എച്ച്.ഡിയോ ഉള്ളവര്‍ നെറ്റ് പാസാകേണ്ടതില്ല. പ്രായം 22നും 40നും മധ്യെ. 
4. കാറ്റഗറി നമ്പര്‍ 139/2013: സീനിയര്‍ ലക്ചറര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ (മെഡിക്കല്‍ എജ്യുക്കേഷന്‍) -  എല്‍.സി/ആംഗ്ളോ ഇന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഒരു ഒഴിവാണ് ഉള്ളത്.  യോഗ്യത: എം.ഡി (കമ്മ്യൂണിറ്റി മെഡിസിന്‍)/ എം.ഡി (സോഷ്യല്‍ ആന്‍റ് പ്രിവന്‍റീവ് മെഡിസിന്‍ )/ ഡി.എന്‍.ബി (കമ്മ്യൂണിറ്റി മെഡിസിന്‍). ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ സ്ഥിരം രജിസ്ട്രേഷനും വേണം. 
5. കാറ്റഗറി നമ്പര്‍ 136/2013 ടു 138/2013 : സീനിയര്‍ ലക്ചറര്‍ ഇന്‍ ഫിസിയോളജി (മെഡിക്കല്‍ എജ്യുക്കേഷന്‍) - പട്ടിക ജാതി (കാറ്റ നമ്പ: 136) വിഭാഗത്തില്‍ ആറ് ഒഴിവുകളും പട്ടിക വര്‍ഗം (കാറ്റ നമ്പ: 137) വിഭാഗത്തിലും ഹിന്ദുനാടാര്‍ (കാറ്റ നമ്പ: 138)
ഓരോ ഒഴിവുകളാണ് ഉള്ളത്. യോഗ്യത: എം.ഡി (ഫിസിയോളജി)/ഡി.എന്‍.ബി (ഫിസിയോളജി). ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പെര്‍മനന്‍റ് രജിസ്ട്രേഷന്‍. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ 21നും 50നും മധ്യെ പ്രായമുള്ളവരാകണം. ഹിന്ദുനാടാര്‍ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ 21നും 49നും മധ്യെ പ്രായമുള്ളവരാകണം. 
6. കാറ്റഗറി നമ്പര്‍132 ടു 135/2013: സീനിയര്‍ ലക്ചറര്‍ ഇന്‍ ബയോ കെമിസ്ട്രി (മെഡിക്കല്‍ എജ്യുക്കേഷന്‍) പട്ടികജാതി (കാറ്റ നമ്പ: 132), മുസ്ലിം (കാറ്റ നമ്പ: 133), വിശ്വകര്‍മ (കാറ്റ നമ്പ: 134), ഹിന്ദു നാടാര്‍ (കാറ്റ നമ്പ: 135) വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളാണ് ഉള്ളത്. യോഗ്യത: എം.ഡി (ബയോകെമിസ്ട്രി)/ഡി.എന്‍.ബി (ബയോകെമിസ്ട്രി). ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പെര്‍മനന്‍റ് രജിസ്ട്രേഷന്‍. പിന്നാക്ക വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ 21നും 49നും മധ്യെ പ്രായമുള്ളവരാകണം. ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ 21നും 50നും മധ്യേ പ്രായമുള്ളവരാകണം. 
7. കാറ്റഗറി നമ്പര്‍ 130 ആന്‍റ് 131/2013: സീനിയര്‍ ലക്ചറര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍ (മെഡിക്കല്‍ എജ്യുക്കേഷന്‍)-മുസ്ലിം (കാറ്റ നമ്പ: 130), പട്ടികവര്‍ഗം (കാറ്റ നമ്പ: 131) വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളാണ് ഉള്ളത്. യോഗ്യത: എം.ഡി (ഫോറന്‍സിക് മെഡിസിന്‍)/ഡി.എന്‍.ബി (ഫോറന്‍സിക് മെഡിസിന്‍). ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പെര്‍മനന്‍റ് രജിസ്ട്രേഷന്‍. മുസ്ലിം വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ 21നും 49നും മധ്യേ പ്രായമുള്ളവരും പട്ടികവര്‍ഗക്കാര്‍ 21നും 50നും മധ്യേ പ്രായമുള്ളവരും ആകണം. 
8.കാറ്റഗറി നമ്പര്‍ 129/2013: സീനിയര്‍ ലക്ചറര്‍ ഇന്‍ സൈക്കാട്രി (മെഡിക്കല്‍ എജ്യുക്കേഷന്‍) -മുസ്ലിം വിഭാഗത്തില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. യോഗ്യത: എം.ഡി (സൈക്കാട്രി)/ഡി.എന്‍.ബി (സൈക്കാട്രി). ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പെര്‍മനന്‍റ് രജിസ്ട്രേഷന്‍. പ്രായം 21നും 49നും മധ്യേ. 
9. കാറ്റഗറി നമ്പര്‍ 128/2013: ടെക്നിക്കല്‍ സ്റ്റോര്‍ കീപ്പര്‍ (എസ്.ആര്‍ ഫോര്‍ എസ്.സി/എസ്.ടി; ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്) - പട്ടികജാതി/പട്ടിക വര്‍ഗക്കാരില്‍ നിന്ന് ഡയറക്ട് റിക്രൂട്ട്മെന്‍റ്. സംസ്ഥാന തലത്തില്‍ ഒരു ഒഴിവാണ് ഉള്ളത്. 
10. കാറ്റഗറി നമ്പര്‍127/2013:  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ജനറല്‍ റിക്രൂട്ട്മെന്‍റ്, സംസ്ഥാന കോ ഓപ്പറേറ്റീവ് ബാങ്ക്) - 12 ഒഴിവുകളാണ് ഉള്ളത്. ബിരുദവും കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റും. സംസ്ഥാന സഹകരണ ബാങ്കുമായി അഫിലിയേറ്റ് ചെയ്ത ബാങ്കുകളില്‍ മൂന്നുവര്‍ഷത്തെ ജോലി പരിചയം വേണം. പ്രായം 18നും 50നും മധ്യെ. ഡയറക്ട് റിക്രൂട്ട്മെന്‍റാണ്. 
11. കാറ്റഗറി നമ്പര്‍ 126/2013: ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ജനറല്‍ റിക്രൂട്ട്മെന്‍റ്, കോഓപ്പറേറ്റീവ് സെക്ടര്‍ അപ്പെക്സ് സൊസൈറ്റി) - അപ്പെക്സ് സൊസൈറ്റികളിലാണ് നിയമനം.യോഗ്യത: ബിരുദവും കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റും. ഡയറക്ട് റിക്രൂട്ട്മെന്‍റാണിത്.12 ഒഴിവുകളാണ് ഉള്ളത്. 
12. കാറ്റഗറി നമ്പര്‍ 125/2013: ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് ഒന്ന് ( ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ എജ്യുക്കേഷന്‍) - നിലവിലുള്ള ഒരു ഒഴിവിലേക്ക് ഡയറക്്ട് റിക്രൂട്ട്മെന്‍റാണ് നടത്തുക. ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. പ്രായം 20നും 36നും മധ്യേ. 

No comments:

Post a Comment