Sunday, June 9, 2013
ഐ.ടി.ഐ പ്രവേശം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ 41 ഐ.ടി.ഐകളില്‍ മെട്രിക്/നോണ്‍മെട്രിക് ട്രേഡുകളില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ഐ.ടി.ഐകളില്‍ സൗജന്യമായി ലഭിക്കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും പ്രവേശം. പൂരിപ്പിച്ച അപേക്ഷ അതത് ഐ.ടി.ഐ ട്രെയ്നിങ് സൂപ്രണ്ടുമാര്‍ക്ക് ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെള്ളയമ്പലത്തെ ദക്ഷിണമേഖല ട്രെയ്നിങ് ഇന്‍സ്പെക്ടര്‍ ഓഫിസിലും (ഫോണ്‍: 0471-2316680) കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ഉത്തരമേഖല ട്രെയ്നിങ് ഇന്‍സ്പെക്ടര്‍ ഓഫിസിലും (0495-2371451) ജില്ലാ/ബ്ളോക്ക് പട്ടികജാതി വികസന ഓഫിസുകളിലും അറിയാം. എസ്.സി പ്രമോട്ടര്‍മാരുമായും ബന്ധപ്പെടാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment